Tuesday, 7 March 2017

വിദ്യാർത്ഥികളുടെ തൊഴിൽ താല്പര്യം

കീർത്തി എ ബി 
രണ്ടാം വർഷ ബി എഡ് വിദ്യാർത്ഥിനി 

ആമുഖം 

       ചെറുപ്പം മുതലെ  കുട്ടിയിൽ വളർന്നു  വരുന്ന സ്വപ്നമാണ് ഭാവിയിൽ താൻ ആരായി തീരണം എന്നത്. പഠനവേളയിൽ തന്നെ തന്റെ ഭാവി തൊഴിൽ മേഖലയിലേക്ക് എത്തിപെടാനുള്ള വഴികളെ കുറിച്ച് ചിന്തിക്കുകയും അതിനുള്ള പഠനത്തിനായി ഒരുക്കങ്ങൾ ആരായുകയും ചെയ്യുന്നു. 

      വിദ്യാലയത്തിലെ ഓരോ കലാപരിപാടികളിൽ താല്പര്യവും അതിൽ വിജയവും കണ്ടെത്തുന്ന വിദ്യാർത്ഥികൾക്ക് ഏത് മേഖലയിലാണ് അഭിരുചി എന്ന് മനസിലാക്കുവാൻ സാധിക്കും. അതുകൊണ്ടുതന്നെ അവരെ ആ മേഖലയിലേക്ക് കൂടുതൽ പ്രോത്സാഹനം നൽകുവാനും  അദ്ധ്യാപകർക്ക് സാധിക്കും. വിദ്യാഭ്യാസത്തിലൂടെ ആത്യന്തിക ലക്ഷ്യം നേടാൻ അത് സാക്ഷാത്കരിക്കാനുള്ള പ്രോത്സാഹനവും കൈതാങ്ങുകളും കൊടുക്കാൻ സാധിക്കും. 

പഠനത്തിന്റെ ആവശ്യകത 

           വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്നത് ഒരോ കുട്ടിയും സ്വപ്നം കണ്ട ജോലിയിൽ എത്തിപ്പെടാനാകും  ചെറുപ്പം മുതലേ ഓരോ മേഖലയിലും എത്തിപെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഉണ്ടാകും. പ്രത്യേക താല്പര്യം ഇല്ലാത്തവരും ഉണ്ടാകും. അവർക്ക് പ്രചോദനവും പ്രോത്സാഹനവും ലഭിക്കുവാൻ ഈ പഠനം ഉപകാരപ്രദമാകും.

കുട്ടികളുടെ അഭിരുചികൾ ശാസ്ത്രവിഷയങ്ങളിലേക്കാണോ കലാവിഷയങ്ങളിലേക്കാണോ എന്ന് മനസ്സിലാക്കുവാൻ സാധിക്കൂ. ഒരോ  വിദ്യാർത്ഥികൾക്കും ഒന്നിൽ കൂടുതൽ ജോലി മേഖലയിൽ  താല്പര്യം ഉണ്ടാകൂ. അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ഏതു ജോലിയാണ് എന്ന് കണ്ടെത്തുവാനും ഉപരിപഠനത്തിന് ഏതു വഴി സ്വീകരിക്കണം എന്ന് വിലയിരുത്താനും അതിനനുസരിച്ച്‌ വിദ്യാഭ്യാസത്തിന്ന് ഊന്നൽ നൽകുവാനും സാധിക്കും.

പഠനലക്ഷ്യങ്ങൾ 

  • ഓരോ വിദ്യാർത്ഥികളിലും ഭാവി തൊഴിൽ മേഖല ഏതെന്ന് നിശ്ചയിക്കാൻ 
  • കുട്ടികളുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള അവബോധവും ലക്ഷ്യവും ഉളവാക്കുന്നതിന് .
  • ഉപരിപഠന വിദ്യഭ്യാസത്തിന് വേണ്ടി വഴികൾ കണ്ടെത്തുന്നതിനും പരിശ്രമിക്കുന്നതിനും .
  • കുട്ടികളിൽ ഏതു മേഖലയിൽ ആണ് പ്രാവിണ്യം എന്ന് വിദ്യാർത്ഥിയെ ഭോദ്യപെടുത്തുന്നതിന് .
രീതിശാസ്ത്രം 

ഉപരിപഠനത്തിന് ഏത് മേഖലയിൽ ആണ്'താല്പര്യം എന്ന് അറിയുന്നതിനും അതിനായി വിദ്യാർത്ഥികളുടെ തൊഴിമേഖലയെ തിരിച്ചറിയുന്നതിന് വേണ്ടി ഹൈസ്ക്കൂൾ വിദ്യാർത്ഥികളിൽ വിവിധ തൊഴിൽ മേഖലകൾ അടങ്ങുന്ന പട്ടിക വിതരണം ചെയ്തു. അവരുടെ താല്പര്യത്തെ പൂരിപ്പിച്ചു തന്നതിന്റെ അടിസ്‌ഥാനത്തിൽ ചിട്ടപ്പെടുത്തി ഗ്രാഫ് വരച്ച് രേഖപ്പെടുത്തിയിരിക്കുന്നു.

 അപഗ്രഥനം
ലക്ഷ്യം -ഒന്ന് 
പുതു തലമുറയ്ക്ക് ഉയർന്ന തൊഴിൽ  സാധ്യതയെ കുറിച്ചുള്ള അവബോധം ലഭിക്കുന്നതിന്.
കുട്ടികളിൽ ഏതെല്ലാം ജോലി സാദ്ധ്യതകൾഉണ്ട്  അവ ഏതെല്ലാം എന്നും ഏത് പഠനം പൂർത്തിയാക്കണമെന്നും  അവർ ആഗ്രഹിക്കുന്ന തൊഴിലിലേക്കു എത്തി പെടാൻ  തൊഴിലിന്റെ പ്രാധാന്യവും ആവശ്യകതയും  കുട്ടികളിൽ അനുഭവഭേദ്യമാക്കുവാനും ഉയർന്ന ഉദ്യോഗസ്ഥരായി പുതു തലമുറയെ വാർത്തെടുക്കാനും ഈ പഠനത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നു.
ലക്ഷ്യം -രണ്ട്
തൊഴിൽ സാധ്യത ഉള്ള മേഖലയെക്കുറിച്ച്  ജ്ഞാനം ഉണ്ടാകുന്നതിന്.
ഓരോ കുട്ടിയിലും സ്വാധീനിച്ച തൊഴിൽ മേഖല യെക്കുറിച്ചുള്ള  ശരിയായ അവബോധം ഉണ്ടായി എന്ന് വരില്ല . ആ തൊഴിൽ കൈകാര്യം ചെയുന്ന  പ്രവർത്തങ്ങൾ ഏതെല്ലാം എന്നും ജോലിയുടെ പ്രാധാന്യത്തെ പ്പ റ്റിയും  കർത്തവ്യങ്ങളെക്കുറിച്ചും തുടക്കം മുതലെ  ജ്ഞാനവും അറിവും ഉളവാക്കുന്നതിനു ഈ പഠനത്തിലൂടെ സാധിക്കും.
ലക്ഷ്യം -മൂന്ന്
ചെറുപ്പം മുതലേ ഓരോ വിദ്യാർത്ഥികളിലും ഉയർന്നു വന്നിട്ടുള്ള തൊഴിൽ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്.
കുട്ടികൾ വിദ്യാഭ്യാസം ആർജിക്കുന്നത്തിൻറെ  ലക്ഷ്യത്തെ പറ്റി ബോധവാന്മാർ  ആകണമെന്നില്ല.ജീവിത ലക്ഷ്യത്തെ പറ്റിയോ സ്വപ്നത്തെ പ്പ റ്റിയോ ശരിയായ ധാരണ ഇല്ലാത്തവർക്കും ഈ പഠനത്തിലൂടെ അവരുടെ ജീവിത ലക്ഷ്യം  തൊഴിൽ ലഭിക്കുവാനായി അവരെ സഹായിക്കുകയാണ്
    ഉന്നത തൊഴിൽ അവസരങ്ങളും സാധ്യതകളും നമുക്ക് ചുറ്റും ഉണ്ട്  എന്ന് ബോധ്യപ്പെ ടുത്തുന്നതിനും അതിനായി കുട്ടികളെ ബോധവാന്മാർ  ആകുന്നതിനും  അവർക്കു വേണ്ട കൈത്താങ്ങലുകൾ തൊഴിൽ എന്ന ലക്ഷ്യത്തിലേക്കു എത്തിപ്പെടാൻ സഹായിക്കും
പ്രധാന കണ്ടെത്തലുകൾ
*കുട്ടികൾക്ക് തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വേണ്ടത്ര അവബോധം ഉണ്ടായിരുന്നില്ല ഭൂരിഭാഗം കുട്ടികളും ഓരോ തൊഴിൽ മേഖലയെപ്പറ്റിയും അറിയുവാൻ താല്പര്യം കാണിച്ചു.
*കുട്ടികൾക്ക് വലിയ ലക്ഷ്യങ്ങളെ മുറുകെ പിടിക്കുന്നവരാണ് ശാസ്ത്ര വിഷയങ്ങളെക്കാളും കല വിഷയങ്ങളിലെ തൊഴിൽ മേഖലയ്ക്കാണ് കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നത് എന്നു മനസ്സിലായി.
 *ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഭാഷയ്ക്കും  കല രംഗത്തെ തൊഴിൽ മേഖലയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നു മനസ്സി ലാക്കാൻ സാധിച്ചു .
*വലിയ ലക്ഷ്യങ്ങളെ ഉയർത്താനും അവരുടെ ഭാവി ജീവിതത്തിലെ ലക്ഷ്യങ്ങളെ മുൻകൂട്ടി കാണാനും അതിനായി പ്രവർത്തിക്കാനുമുള്ള മനോഭാവം കുട്ടികൾ നേടിയിട്ടുണ്ട്
ഉപസംഹാരം
വിദ്യാഭ്യാസത്തിലൂടെ ഉന്നത തൊഴിൽ സാധ്യതകളെ അറിയാനും വിവിധ തൊഴിൽ മേഖലകളെ മനസ്സിലാക്കാനും അതിലൂടെ പുതിയ തൊഴിൽ മേഖലകളിൽ  പ്രവർത്തിക്കാനും കുട്ടിയെ പ്രാപ്തയാക്കുന്നു.ശാസ്ത്ര വിഷയ സംബന്ധിച്ചതും കലാരംഗത്തെ തൊഴിൽ സാധ്യതകളെയും  വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.പുതു തലമുറ ലക്ഷ്യം  വയ്ക്കുന്ന തൊഴിൽ മേഖലയെ മനസ്സിലാക്കാൻ ഈ പഠനത്തിലൂടെ സാധിച്ചു.